കാണക്കാരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമാനൂര്‍ റയില്‍വേ സ്റ്റേഷനും പരിസരവും ശുചീകരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വി.ജി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കെ.പി. ജയപ്രകാശ്, പ്രിന്‍സിപ്പല്‍ ആര്‍. പത്മകുമാര്‍ , സ്റ്റേഷന്‍ മാസ്റ്റര്‍ ഷാജു , പ്രോഗ്രാം ഓഫീസര്‍ തോമസ് സെബാസ്റ്റ്യന്‍, അധ്യാപകരായ അമ്പിളി , സീമ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അന്‍പതോളം നാഷനല്‍ സര്‍വ്വീസ് വാളണ്ടിയര്‍മാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു.
0 Comments