Breaking...

9/recent/ticker-posts

Header Ads Widget

61-ാമത് കുറവിലങ്ങാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 23 മുതല്‍ 26 വരെ കാണക്കാരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും.



61-ാമത് കുറവിലങ്ങാട് ഉപജില്ലാ സ്‌കൂള്‍  കലോത്സവം  വര്‍ണ്ണം 2022 നവംബര്‍ 23 മുതല്‍ 26 വരെ കാണക്കാരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും വലിയ ഉപജില്ലയിലെ 92 സ്‌കൂളുകളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞൂറോളം കലാപ്രതിഭകളാണ് പങ്കെടുക്കുന്നത്.  വിവിധ അധ്യാപക സംഘടനകള്‍, പി.ടി.എ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വ്യാപാരി വ്യവസായി സമൂഹം, ബഹുജന സമൂഹം എന്നിവരുടെയെല്ലാം സഹകരണത്തോടെയാണ് കലോത്സവം സംഘടിപ്പിക്കുന്നത്. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി 301 അംഗ സംഘാടക സമിതിയും 14 സബ് കമ്മിറ്റികളും പ്രവര്‍ത്തന വരുന്നു. 22-ാം തീയതി വിളംബര ഘോഷയാത്ര കാണക്കാരിയില്‍ നടക്കും. 24 ന് രാവിലെ 8.30 ന് എ.ഇ.ഒ ഡോ.കെ.ആര്‍ ബിന്ദുജി പതാക ഉയര്‍ത്തും.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളന ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പിയും, കലാമത്സരങ്ങളുടെ ഉദ്ഘാടനവും ഭദ്രദീപം തെളിയിക്കലും മോന്‍സ് ജോസഫ് എം.എല്‍.എ യും നിര്‍വ്വഹിക്കും.  സംസ്‌കൃതോത്സവത്തിന്റെ ഉദ്ഘാടനം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജോണ്‍സണ്‍ പുളിക്കല്‍ നിര്‍വ്വഹിക്കും. കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ബിന്‍സി സിറിയക്ക് സുവനീര്‍ പ്രകാശനം നടത്തും. 6 ന് നടക്കുന്ന സമാപന സമ്മേളനം സഹകരണ, സാംസ്‌കാരിക രജിസ്‌ടേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. സി.കെ ആശ എം.എല്‍.എ അധ്യക്ഷയായിരിക്കും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ മുഖ്യ പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ എ.ഇ.ഒ ഡോ.കെ.ആര്‍ ബിന്ദുജി, ജനറല്‍ കണ്‍വീനര്‍ പത്മകുമാര്‍ ആര്‍, ഹെഡ്മിസ്ട്രസ് സ്വപ്ന ജൂലിയറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ രജിത എ.ആര്‍, എച്ച്.എം ഫോറം സെക്രട്ടറി കെ.പ്രകാശന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സിജു.എം.ജോസ്, പബ്ലിസിറ്റി കണ്‍വീനര്‍ ലിജോ ആനിത്തോട്ടം എന്നിവര്‍ പങ്കെടുത്തു.





Post a Comment

0 Comments