ഭരണങ്ങാനത്ത് ചിറ്റാനപ്പാറയില്‍ ഇരുനില വീട് ഇടിവെട്ടേറ്റ് തകര്‍ന്നു. ചിറ്റാനപാറയില്‍ ജോസഫ് കുരുവിളയുടെ വീടാണ് ഇടിമിന്നലേറ്റ് തകര്‍ന്നത്. മുറ്റത്തെ ഇന്റര്‍ലോക്ക് കട്ടകള്‍ പൊട്ടിത്തെറിച്ചു ഉയര്‍ന്നു പൊങ്ങി രണ്ടാം നിലയിലെ ഓട് തകര്‍ന്നു. വീടിന്റെ മതില്‍ പൂര്‍ണ്ണമായി മിന്നലേറ്റ് തകര്‍ന്ന് നിലയിലാണ്. ഇന്റര്‍ലോക്ക് കട്ടകള്‍ പൊട്ടിത്തെറിച്ച് മുറ്റത്തുണ്ടായിരുന്ന കാറിനും തകരാര്‍ പറ്റി. വീട്ടിലെ വൈദ്യുതി വയറിംഗ് മുഴുവന്‍ കത്തി നശിച്ചു.
0 Comments