Breaking...

9/recent/ticker-posts

Header Ads Widget

ഇടുക്കി അണക്കെട്ട് ഡിസംബര്‍ 1 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കും.



ഇടുക്കി അണക്കെട്ട് ഡിസംബര്‍ 1 മുതല്‍ സന്ദര്‍ശകര്‍ക്കായി  തുറക്കും. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ചാണ്   2023 ജനുവരി 31 വരെ പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നത്. രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് അഞ്ചു വരെയാണു സന്ദര്‍ശന സമയം. ചെറുതോണി - തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ്  അണക്കെട്ടിലേക്ക് പ്രവേശനം.  ചെറുതോണി അണക്കെട്ടില്‍ നിന്നു തുടങ്ങി ഇടുക്കി ആര്‍ച്ചുഡാമും വൈശാലി ഗുഹയുമൊക്കെ സന്ദര്‍ശിക്കാന്‍ അവസരമുണ്ട്. മലയെ ചുറ്റി നടക്കാന്‍ ആറ് കിലോമീറ്റര്‍ ദൂരമുണ്ട്.് നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറില്‍ സഞ്ചരിക്കുന്നതിന് എട്ടുപേര്‍ക്ക് പേര്‍ക്ക് 600 രൂപയാണു ചാര്‍ജ്ജ് ഈടാക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഇല്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.




Post a Comment

0 Comments