Breaking...

9/recent/ticker-posts

Header Ads Widget

പണവും, വിലപ്പെട്ട രേഖകളും ഉടമയെ അന്വേഷിച്ച് കണ്ടെത്തി തിരികെ നല്‍കി യുവാക്കള്‍ മാതൃകയായി.



റോഡില്‍ കിടന്നു കിട്ടിയ പേഴ്‌സിലെ  പണവും വിലപ്പെട്ട രേഖകളും ഉടമയെ അന്വേഷിച്ച് കണ്ടെത്തി തിരികെ നല്‍കി യുവാക്കള്‍  മാതൃകയായി. ഏറ്റുമാനൂര്‍ - പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍  കട്ടച്ചിറ പള്ളിക്കവലയ്ക്ക് സമീപത്തു റോഡില്‍ നിന്നുമാണ് കട്ടച്ചിറ സ്വദേശി പറമ്പടത്ത് മലയില്‍ ജിജോ ജേക്കബിന് പേഴ്‌സ് കളഞ്ഞു കിട്ടിയത്.പേഴ്‌സില്‍ 3500 ല്‍ അധികം രൂപയും, രേഖകളുമാണ്  ഉണ്ടായിരുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പേഴ്‌സ് കളഞ്ഞു കിട്ടിയത്. കട്ടച്ചിറ എസ്എന്‍ഡിപി ശാഖാ യോഗം വൈസ് പ്രസിഡണ്ട് സനീഷിന്റെ സാന്നിധ്യത്തില്‍ പേഴ്‌സ് പരിശോധിച്ച്  ആശുപത്രി രേഖയില്‍ നിന്ന് കിട്ടിയ  ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാണ്  പേഴ്‌സിന്റെ ഉടമയായ തമിഴ്‌നാട് സ്വദേശിയും, ജെസിബി ഓപ്പറേറ്ററുമായ രഘുപതിയെ കണ്ടെത്തിയത്. കിടങ്ങൂരില്‍ ജോലി ചെയ്യുന്ന രഘുപതിക്ക് കട്ടച്ചിറയില്‍ സുനീഷ് നടത്തുന്ന കടയില്‍ വച്ച്  ടോബിന്‍ തോമസ് ചൂളപറമ്പില്‍, ജോബിന്‍ ജോജോ കിഴക്കേടത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ പേഴ്‌സ് കൈമാറി.




Post a Comment

0 Comments