Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് ഉപജില്ല കലോത്സവം നവംബര്‍ 23 മുതല്‍ 26 വരെ കാണക്കാരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.



കുറവിലങ്ങാട് ഉപജില്ല കലോത്സവം നവംബര്‍ 23 മുതല്‍ 26 വരെ കാണക്കാരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 92 സ്‌കൂളുകളില്‍ നിന്നായി 3000 ത്തോളം കലാപ്രതിഭകള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ ആറു വേദികളിലായാണ് നടക്കുന്നത്. 24-ന് രാവിലെ 9 ന് തോമസ് ചാഴികാടന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി അധ്യക്ഷയായിരിക്കും. കലാ മത്സരങ്ങള്‍ മോന്‍സ് ജോസഫ് എം.എല്‍.എ .ഉദ്ഘാടനം ചെയ്യും.26 ന് വൈകുന്നേരം മൂന്ന് മണിക്ക് സമാപന സമ്മേളനം മന്ത്രി വി .എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. സി.കെ ആശ എം.എല്‍.എ. അദ്ധ്യക്ഷയാകും. കലോത്സവത്തിന് മുന്നോടിയായി ചൊവ്വാഴ്ച  വിളംബര റാലി നടന്നു. വാര്‍ത്താസമ്മേളനത്തില്‍, കാണക്കാരി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കാണക്കാരി അരവിന്ദാക്ഷന്‍,മെമ്പര്‍മാരായ വി.ജി. അനില്‍കുമാര്‍ ,തമ്പി ജോസഫ് ,പി.ടി.എ. പ്രസിഡന്റ് കെപി .ജയപ്രകാശ്,വി.എച്ച്.എസ്.ഇ .പ്രിന്‍സിപ്പല്‍ എ. ആര്‍.രജിത, എച്ച്.എം.സ്വപ്ന ജൂലിയറ്റ്, പി.എ. ജയിന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments