മഹാത്മാഗാന്ധി സര്‍വ്വകലാശാല ഇന്റര്‍ കോളേജ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് പാലാ സെന്റ് തോമസ് കോളേജില്‍ തുടക്കമായി. എസ്.ബി. കോളേജ് ചങ്ങനാശ്ശേരി, ബസേലിസ് കോളേജ് കോട്ടയം, മാര്‍ത്തോമാ കോളേജ് തിരുവല്ല, സെന്റ് സ്റ്റീഫന്‍സ് കോളേജ് ഉഴവൂര്‍, നിര്‍മ്മല കോളേജ് മൂവാറ്റുപുഴ, എം.എ കോളേജ് കോതമംഗലം, മഹാരാജാസ് കോളേജ് എറണാകുളം, സേക്രട്ട് ഹാര്‍ട്ട് കോളേജ് തേവര എന്നീ എട്ടു കോളേജ് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം പാലാ സെന്റ് തോമസ് കോളേജ് മാനേജര്‍ മോണ്‍. ജോസഫ് തടത്തില്‍ നിര്‍വഹിച്ചു. ഇത് ആദ്യമായാണ് പാലാ സെന്റ് തോമസ് കോളേജ് മഹാത്മാഗാന്ധി സര്‍വ്വകലാശാല ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. ടൂര്‍ണമെന്റ് നാലാം തീയതി സമാപിക്കും.
0 Comments