Breaking...

9/recent/ticker-posts

Header Ads Widget

കൊലപാതക ശ്രമം - തമിഴ്‌നാട് സ്വദേശിയായ ഒരാൾ അറസ്റ്റിൽ



പണം കടം ചോദിച്ചത് നല്‍കാത്തതിനെ തുടര്‍ന്നുള്ള വാക്കു തര്‍ക്കത്തില്‍ സുഹൃത്തിനെ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തെങ്കാശി സ്വദേശിയായ കുമാറിനെയാണ് കുറവാലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും കാണക്കാരി സ്‌കൂളിന് സമീപത്തുള്ള ആക്രി കടയുടെ പരിസരത്തിരുന്ന് ഇരുന്ന് മദ്യപിച്ച ശേഷം, വീണ്ടും മദ്യം വാങ്ങുന്നതിനായി    മണികണ്ഠനോട് പണം കടം ചോദിക്കുകയും അത് നല്‍കാത്തതിനെ തുടര്‍ന്ന് മണികണ്ഠനെ ആക്രമിക്കുകയും ആയിരുന്നു. സ്റ്റേഷന്‍ എസ്.എച്ച്.ഓ നിര്‍മ്മല്‍ ബോസ് ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.




Post a Comment

0 Comments