ഞാറക്കലില്‍ അഭിഭാഷകന്റെ പിതാവിനെ കത്തിക്ക് കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പാലാ ബാര്‍ അസോസിയേഷന്‍ പ്രതിഷേധിച്ചു. ഞാറക്കലില്‍ കോടതിയില്‍ നിന്നു തന്നെ വക്കാലത്ത് ഏല്‍പ്പിച്ച കക്ഷിക്ക് അനുകൂലമായ ഉത്തരവ് വാങ്ങിയതിന്റെ പേരിലാണ് അഡ്വ. ഡോള്‍ഗോയുടെ പിതാവിനെ വീട്ടില്‍ അതിക്രമിച്ച് കയറി പ്രതി കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയും, വയറില്‍ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തത്. സംഭവ സമയം അഭിഭാഷകനും, ഭാര്യയും അഭിഭാഷകയുമായ അഡ്വ. ലിനിയും വീട്ടില്‍ ഉണ്ടായിരുന്നില്ല.അധികാരികളുടെ ഭാഗത്തുനിന്നും ശക്തമായ നടപടി സ്വീകരിച്ച് അഭിഭാഷകരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ജോഷി ജേക്കബ് അധ്യക്ഷത വഹിച്ചു. അഡ്വ.സിറിയക്ക് ജയിംസ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.ആര്‍. ശ്രീനിവാസന്‍ അഭിവാദ്യം ചെയ്തു. യോഗത്തില്‍ സെക്രട്ടറി എമ്മാനുവല്‍ സിറിയക്ക്, വൈസ് പ്രസിഡന്റ് അഡ്വ. ആന്റണി ഞാവള്ളി, ട്രഷറര്‍ സാം സണ്ണി എന്നിവര്‍ പ്രസംഗിച്ചു.




0 Comments