Breaking...

9/recent/ticker-posts

Header Ads Widget

വിമുക്തി മിഷന്റെ ഉണര്‍വ് പദ്ധതിയിലൂടെ 4 ലക്ഷം രൂപ കാണക്കാരി ഗവണ്‍മെന്റ് ഹൈസ്‌കൂളിന് അനുവദിച്ചു.



സംസ്ഥാന സര്‍ക്കാര്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് മുഖാന്തരം നടപ്പിലാക്കുന്ന വിമുക്തി മിഷന്റെ ഉണര്‍വ് പദ്ധതിയിലൂടെ 4 ലക്ഷം രൂപ കായിക വിനോദ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി കാണക്കാരി ഗവണ്‍മെന്റ് ഹൈസ്‌കൂളിന് അനുവദിച്ചു. ഫ്‌ളഡ്‌ലിറ്റ് ഷട്ടില്‍ കോര്‍ട്ട് നിര്‍മ്മാണവും ഗ്രൗണ്ട് മെയിന്റനന്‍സ്, ലോങ്ങ് ജംമ്പ് പിറ്റ് എന്നിവയ്ക്കാണ്  നിലവില്‍ തുക അനുവദിച്ചിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതരും, എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതരും, പിടിഎയും ചര്‍ച്ച നടത്തി.വിമുക്തി മിഷന്‍ ഡിസ്ട്രിക്ട് മാനേജര്‍  സോജന്‍ സെബാസ്റ്റ്യന്‍, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍  പത്മകുമാര്‍, ഹെഡ്മിസ്ട്രസ് സപ്ന ജൂലിയറ്റ്, പിടിഎ പ്രസിഡണ്ട് കെ.പി. ജയപ്രകാശ്, വാര്‍ഡ് മെമ്പര്‍ വി.ജി. അനില്‍കുമാര്‍,  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments