അഖിലകേരള വിശ്വകര്‍മ്മ മഹാസഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവും, വിശ്വകര്‍മ മഹാസംഗമവും, ഡിസംബര്‍ 5ന് പാലായില്‍ നടക്കും. വെള്ളാപ്പാട് ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. എന്‍.കെ ആരവിന്ദാക്ഷന്‍ അദ്ധ്യക്ഷനായിരിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയായിരിക്കും. കനിവ് ലോഗോ പ്രകാശനം ജോസ് കെ മാണി എംപിയും, ലഹരി വിമുക്ത ലോഗോ പ്രകാശനം മാണി സി കാപ്പന്‍ എംഎല്‍എയും നിര്‍വ്വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയന്‍ കെ ഈരേഴ മുഖ്യ പ്രഭാഷണം നടത്തും. ഡോ ടി.ആര്‍ ജയലക്ഷ്മിയമ്മാള്‍, നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ഡോ സിറിയക് തോമസ്, ശശികുമാര്‍ ചെങ്ങന്നൂര്‍, ഗോപി പുറക്കാട്ട്, പി.വി രാജേഷ് തുടങ്ങിയവര്‍ പ്രസംഗിക്കും.സമ്മേളനത്തിന് മുന്നോടിയായി വിശ്വകര്‍മ മഹാറാലിയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ പി.വി രാജേഷ്, ഗോപി പുറയ്ക്കാട്ട്, കെ.കെ പുരുഷോത്തമന്‍,കെ.ജി ഷാജന്‍ എന്നിവര്‍ പങ്കെടുത്തു.