Breaking...

9/recent/ticker-posts

Header Ads Widget

ആം ആദ്മി പാര്‍ട്ടി പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി



അശാസ്ത്രീയമായി റോഡ് നിര്‍മ്മാണം നടത്തിയതിലൂടെ ജനങ്ങളുടെ നികുതിപ്പണം പാഴാക്കിയെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി കല്ലറ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി. തച്ചേരിമുട്ട്, തറേത്താഴം, നീരൊഴുക്കില്‍, കുരിശുപള്ളിപ്പടി റോഡാണ് ടാറിങ്  നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നത്.  കല്ലറ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധയോഗം ആം ആദ്മി പാര്‍ട്ടി കോട്ടയം ജില്ലാ കണ്‍വീനര്‍ അഡ്വക്കേറ്റ് ബിനോയ് പുല്ലത്തില്‍ ഉദ്ഘാടനം ചെയ്തു. ആപ് കല്ലറ മണ്ഡലം കണ്‍വീനര്‍  കെ എം ജോസ് കണിച്ചുകാട്ട് അധ്യക്ഷനായിരുന്നു.  സൗത്ത് സോണ്‍ വനിതാ കണ്‍വീനര്‍ ഡോക്ടര്‍ സെബിന്‍ ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. ആപ്  OBT മെമ്പറും ആന്റി കറപ്ഷന്‍ വിങ്ങ് സ്റ്റേറ്റ് കണ്‍വീനറുമായ ജോയ് തോമസ് ആനിത്തോട്ടം, ജില്ലാ സെക്രട്ടറി പ്രിന്‍സ് മാമൂട്ടില്‍, വൈക്കം നിയോജക മണ്ഡലം കണ്‍വീനര്‍  വി.എം. തോമസ് കല്ലറ, മണ്ഡലം സെക്രട്ടറി ബിജു കുടിലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments