Breaking...

9/recent/ticker-posts

Header Ads Widget

ലഹരിക്കെതിരെ പ്രതിരോധം സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് മന്ത്രി വി എന്‍ വാസവന്‍



ലഹരിക്കെതിരെ പ്രതിരോധം സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. പാലാ ചാവറ സി.എം.ഐ പബ്‌ളിക് സ്‌കൂളിന്റെ രജത ജൂബിലി സമാപനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മയക്കുമരുന്നുകളുടെ ദുരുപയോഗം തലമുറകളെ നശിപ്പിക്കും. ലഹരി വിരുദ്ധ സംസ്‌ക്കാരം സാധ്യമാക്കാന്‍ യുവതലമുറ പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മാണി സി കാപ്പന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാബു കൂടപ്പാട്, മാനേജര്‍ ഫാ ജോസുകുട്ടി, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ബാസ്റ്റിന്‍, ഫാ. ജോസഫ്,  പി.ടി.എ പ്രസിഡന്റ് അഡ്വ ജോബി കുറ്റിക്കാട്ട്, ഡോ ഷീന സ്‌കറിയ എന്നിവര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചലച്ചത്രതാരം ഉണ്ണി മുകുന്ദന്റെ നേതൃത്വത്തിലുള്ള മാളികപ്പുറം ടീമിന്റെ സാന്നിദ്ധ്യം വാര്‍ഷികാഘോഷത്തില്‍ ശ്രദ്ധേയമായി. സ്‌കൂളില്‍ പുതുതായി ആരംഭിച്ച ജിംനേഷ്യത്തിന്റേയും, ടര്‍ഫിന്റേയും ഉദ്ഘാടനം ഉണ്ണി മുകുന്ദന്‍ നിര്‍വ്വഹിച്ചു.




Post a Comment

0 Comments