Breaking...

9/recent/ticker-posts

Header Ads Widget

ഭിന്നശേഷി കുട്ടികള്‍ക്കായി ദിവ്യാംഗ് കലോല്‍സവം സംഘടിപ്പിച്ചു



ഭിന്നശേഷിക്കാരായ കുട്ടികളെ പ്രോത്സാഹനവും പരിഗണനയും നല്‍കി മുഖ്യധാരയിലേയ്ക്കെത്തിക്കുവാന്‍ സമൂഹത്തിന് കടമയുണ്ടെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. കുടുംബത്തിലും സമൂഹത്തിലും ഭിന്നശേഷി ക്കാര്‍ ഒറ്റപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറവിലങ്ങാട് ഗ്രമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി ഭിന്നശേഷി കുട്ടികള്‍ക്കായി സംഘടിപ്പിച്ച ദിവ്യംഗ് കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു എം എല്‍ എ.

പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് അല്‍ഫോന്‍സാ ജോസഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സന്ധ്യ സജികുമാര്‍, എം. എന്‍. രമേശന്‍, ടെസ്സി സജീവ്, അംഗങ്ങളായ വിനു കുര്യന്‍, ഡാര്‍ളി ജോജി, കമലാസനന്‍ ഇ.കെ, ജോയിസ് അലക്സ്, ലതികാ സാജു, രമാ രാജു, ബിജു ജോസഫ്,, ബേബി തൊണ്ടാംകുഴി, എം എം ജോസഫ്, സി.ഡി.പി.ഓ ഡോ. സിന്‍സി രാമകൃഷ്ണന്‍, ബ്ലോക്ക് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സതീഷ് ജോസഫ്, ഹോളിക്രോസ്് സ്പെഷല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി.റാണി ജോസഫ്, ഭാരത് മാതാ കോളേജ് ഡയറക്ടര്‍ ജോസഫ് പുതിയിടം, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.ആര്‍.സാവിത്രി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ശ്രീവിദ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 40 കുട്ടികളാണ് ഭിന്നശേഷി കലോത്സവത്തില്‍ പങ്കെടുത്തത്. കലോത്സവത്തില്‍ പ്രായം മറന്നു പങ്കെടുത്തവര്‍ മനസ്സിന് സന്തോഷം ലഭിച്ച നിമിഷങ്ങളില്‍ ആടിയും പാടിയും ഉല്ലസിച്ച നിമിഷം  കാണികളിലും ആവേശം നിറച്ചു.




Post a Comment

0 Comments