Breaking...

9/recent/ticker-posts

Header Ads Widget

ഭക്ഷ്യശാലകളിലും, പലഹാര സ്റ്റാളുകളിലും പരിശോധന നടത്തി




അതിരമ്പുഴ പള്ളിയിലെ തിരുന്നാളിനോടനുബന്ധിച്ചു ഭക്ഷ്യ സുരക്ഷ  ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വിഭാഗത്തിന്റെ   നേതൃത്വത്തില്‍  പള്ളി മൈതാനത്തത്തുള്ള ഭക്ഷ്യശാലകളിലും, പലഹാര സ്റ്റാളുകളിലും പരിശോധന നടത്തി. അതിരമ്പുഴ  പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.  ഭക്ഷ്യ സുരക്ഷ ഉറപ്പ്  വരുത്തുന്നതിനൊപ്പം, ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള  ഭക്ഷണങ്ങള്‍  കടകളില്‍ നിന്നും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടന്നത്. പരിശോധനയില്‍  പലഹാര കടകളില്‍ ഒന്നും തന്നെ  എക്‌സ്പയറി ഡേറ്റ്  ഇല്ലാതെയാണ് ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനക്കായി വച്ചിരുന്നത്.  പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിലിന്റെ നേതൃത്വത്തില്‍  മെമ്പര്‍മാരും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും  പരിശോധനയില്‍ പങ്കെടുത്തു. പള്ളി മൈതാനത്ത് ഉണ്ടായിരുന്ന  ബജിക്കടകളില്‍ നിന്നും പഴകിയ എണ്ണയും പഴയ ഭക്ഷ്യ സാധനങ്ങളും കണ്ടെടുക്കുകയും, നശിപ്പിക്കുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കും. പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ ജെയിംസ് ജോസഫ്  ,വികസനകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ ഹരി പ്രകാശ്, ക്ഷേമകാര്യ സ്റ്റാന്‍ഡിoഗ് കമ്മിറ്റി ചെയര്‍മാന്‍ ഫസീന സുധീര്‍, അമുത റോയി, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പ്രദീപ്കുമാര്‍ പി.എസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍പമാരായ ധന്യ കെ.ഗോപി, ജീജ രാജീവ്, നോബിന്‍ സണ്ണി പരിശോധനയില്‍ പങ്കെടുത്തു.




Post a Comment

0 Comments