ഐങ്കൊമ്പ് ഗ്രാമചേതന സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ MLA നിര്‍വഹിച്ചു. ഗ്രാമചേതനയുടെ ഇരുപതാം വാര്‍ഷിക ആഘോഷ സമാപനവും, ദേശീയ യുവജനദിന സമ്മേളനവും ഇതോടൊപ്പം അദ്ദേഹം ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ ദര്‍ശനങ്ങള്‍ യുവാക്കള്‍ക്ക് പ്രചോദനമാണെന്നും ജില്ലാതലത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമചേതന മറ്റു ക്ലബ്ബുകള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമചേതന പ്രസിഡന്റ് പ്രൊഫ. രാജീവ് കെ മോഹന്‍ അധ്യക്ഷത വഹിച്ചു. നെഹ്‌റു യുവകേന്ദ്ര യൂത്ത് ഓഫീസര്‍ സച്ചിന്‍ ഹരീന്ദ്രന്‍ യുവജനദിന സന്ദേശം നല്‍കി. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ രാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സെന്‍സി പുതുപ്പറമ്പില്‍, ഐങ്കൊമ്പ് വാര്‍ഡ് മെമ്പര്‍ സിബി ജോസഫ് ചക്കാലക്കല്‍, പാറേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. എന്‍ കെ മഹാദേവന്‍, മുന്‍ വാര്‍ഡ് മെമ്പര്‍ ലിസി സണ്ണി, ഗ്രാമചേതന രക്ഷാധികാരി ബിജു കൊല്ലപ്പള്ളി, സെക്രട്ടറി എന്‍ വിനയചന്ദ്രന്‍, വൈസ് പ്രസിഡണ്ട് സുരേഷ് എം.ജി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഐങ്കൊമ്പ് ജംഗ്ഷനില്‍ എന്‍.എസ്.എസ് ബില്‍ഡിംഗ്‌സില്‍ 50 പേര്‍ക്ക് ഇരിക്കാവുന്ന സമ്മേളന സ്ഥലത്തോടു കൂടിയ ഓഫീസ് മന്ദിരമാണ് ഗ്രാമചേതന ഒരുക്കിയിരിക്കുന്നത്.
0 Comments