Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുഉത്സവം 24 മുതല്‍ 31 വരെ



കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുഉത്സവം ജനുവരി 24 - ന് കൊടിയേറി 31 -ന് ആറാട്ടോടുകൂടി സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രസംരക്ഷണ സമിതിയുടെയും ഊരാണ്മ ദേവസ്വത്തിന്റെ നേതൃത്വത്തില്‍ ഭക്തജന പങ്കാളിത്തത്തോടെയാണ് ഉത്സവ ചടങ്ങുകള്‍ നടത്തുന്നത്. 22-ന് വൈകുന്നേരം അഞ്ച് മണിക്ക് കൊടിയേറ്റിനുള്ള കൊടിക്കൂറയും കൊടിക്കയറും ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രസന്നിധിയില്‍ നിന്നും രഥഘോഷയാത്രയായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയില്‍ എത്തിക്കും. 24 - ന് വൈകീട്ട് 7.30-ന് തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പുതിരിയുടെയും  മനയത്താറ്റ് കൃഷ്ണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി ചിറക്കര തെക്കെ ഇല്ലത്ത് പ്രസാദ് നമ്പൂതിരിയുടെയും മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റ് . നടക്കും. എട്ടിന് കലാപരിപാടികള്‍ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ഏഴാം ഉത്സവമായ 30 - ന് രാത്രി ഒന്‍പതിനാണ് പള്ളിവേട്ട. 31 - ന് ആറാട്ട് ദിവസം ശ്രീകൃഷ്ണ എന്‍.എസ്.എസ്. കരയോഗത്തിന്റ ആറാട്ട് സദ്യ , വൈകുന്നേരം അഞ്ച് മണിക്ക് ആറാട്ട് പുറപ്പാട് , രാത്രി ഏഴിന് വിവിധ സമുദായ സംഘടനകളുടെ മഹിളാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ദേശതാലപ്പൊലി തുടര്‍ന്ന് തീര്‍ഥക്കുളത്തില്‍ ആറാട്ട് നടക്കും. ഊരാണ്മ ദേവസ്വം ബോര്‍ഡ് സെക്രട്ടറി കുമാരന്‍ നമ്പുതിരി വേണാട്ട്മന, പ്രസാദ് നമ്പൂതിരി ചിറക്കര തെക്കെ ഇല്ലം, ജനറല്‍ കണ്‍വീനര്‍ ടി.എന്‍. നന്ദപ്പന്‍ കുഴിപ്പില്‍ , ഭാരവാഹികളായ ഡി.രാഘവന്‍ , മനോജ് ഇടപ്പാട്ടില്‍, ശശി കല്ലരിയില്‍, പ്രവീണ്‍ കോയിക്ക പറമ്പില്‍ , പി.ടി.അനീഷ്, ശ്രീകുമാര്‍ വരകുകാലായില്‍ , കമലാസനന്‍ വൈഷ്ണവം, രാജേഷ് നാഗവള്ളില്‍, സുഭാഷ് വെള്ളാപ്പള്ളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 




Post a Comment

0 Comments