ചിങ്ങവനത്ത് മെഡിക്കല്‍ സ്റ്റോര്‍ കുത്തി തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി ഇത്തിത്താനം ചീരഞ്ചിറ ഭാഗത്ത് ചൂരപ്പറമ്പില്‍ സിനോ ദേവസ്യ (22), തിരുവല്ല കവിയൂര്‍ കോട്ടൂര്‍ ഭാഗത്ത് കയ്യാലയില്‍ രാഹുല്‍ രവി (22) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ആറാം തീയതി വെളുപ്പിനെ കുറിച്ചി ഇത്തിത്താനം ഭാഗത്ത് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറിന്റെ ഷട്ടറിന്റെ പൂട്ട് പൊളിക്കാന്‍ ശ്രമിക്കുകയും, കടയുടെ മുന്‍ഭാഗത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറ തല്ലി പൊട്ടിക്കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും , ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷണശ്രമം നടത്തിയ ഇവരെ ചങ്ങനാശേരി വാഴപ്പള്ളിയില്‍ നിന്നും പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷന്‍ എസ്.എച്ച്.ഒ ജിജു ടി. ആര്‍, എസ്.ഐ ലിനേഷ് സി.പി, സി.പി.ഒ മാരായ സതീഷ് എസ്, സലമോന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളില്‍ ഒരാളായ സിനോ ദേവസ്യക്ക് പൊന്‍കുന്നം സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ അടിച്ച കേസ് നിലവിലുണ്ട്.
0 Comments