കുറിച്ചിത്താനം പാറയില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്കു മഹോത്സവം ശനിയാഴ്ച നടക്കും. ആഘോ പരിപാടികളോടനുബന്ധിച്ച് വെള്ളിയാഴ്ച വെകീട്ട് ശ്രീധരി ജംഗ്ഷനിലെ കാണിക്ക മണ്ഡപത്തില്‍ ദീപക്കാഴ്ച, ക്ഷേത്രത്തില്‍ ദീപാരാധന, എന്‍എസ്എസ് വനിതാ സമാജത്തിന്റെ തിരുവാതിരകളി, ശ്രീ ഭൂതനാഥം ഭജന്‍സിന്റെ ഭക്തിഗാനസുധ എന്നിവയാണ് നടക്കുന്നത്. ശനിയാഴ്ച രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8 ന് അഷ്ടാഭിഷേകം എന്നിവ നടക്കും. ഉച്ചയ്ക്ക് പ്രസാദമൂട്ടം നടക്കും വൈകീട്ട് ഭക്തിനിര്‍ഭരമായ, ദീപാരാധനയും ദീപക്കാഴ്ചയും നടക്കും. കലാപീഠം രതീഷും സംഘവും പഞ്ചവാദ്യം അവതരിപ്പിക്കും. മകരസംക്രമ പൂജയ്ക്ക് ബാലാജി ശ്രീകുമാര്‍ വാര്യരുടെ നേതൃത്വത്തില്‍ വാദ്യകല അഭ്യസിച്ച കുട്ടികളും, പ്രമുഖ കലാകാരന്മാരും ചേര്‍ന്ന് മേളം അവതരിപ്പിക്കും. കലാവേദിയില്‍ രാവിലെ കുറിച്ചിത്താനം ജയകുമാറിന്റെ ഓട്ടന്‍ തുളളല്‍ നാരായണീയ പാരായണം, വൈകീട്ട് സംഗീത സദസ്സ്, നാടകം എന്നിവയും നടക്കും.
0 Comments