എം.സി റോഡില്‍ വാഹനങ്ങളുടെ വേഗ നിയന്ത്രണത്തിനായി സ്ഥാപിച്ച റമ്പിള്‍ സ്ട്രിപ്പ് പൊളിച്ചു നീക്കി. കാണക്കാരി പഞ്ചായത്ത് ഓഫീസിനും വെമ്പള്ളി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിനും മദ്ധ്യേ സ്ഥാപിച്ചിരുന്ന വേഗ നിയന്ത്രണ റമ്പിള്‍ സ്ട്രിപ്പ് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പൊളിച്ചു നീക്കുവാന്‍ പൊതുമരാമത്ത് ഉത്തരവ് നല്‍കിയത്. വെമ്പിള്ളിക്കവലയോട് ചേര്‍ന്ന ഈ ഭാഗത്ത് റമ്പിള്‍ സ്ട്രിപ്പ് മൂലം നിരവധിയായ വാഹനാപകടങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് കണക്കാരി പഞ്ചായത്ത് ഭരണസമിതി റമ്പിള്‍ സ്ട്രിപ്പ് നീക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്. ഇതേ തുടര്‍ന്ന്് പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റമ്പിള്‍ സ്ട്രിപ്പ് പൊളിച്ചു നീക്കുവാന്‍ ഉത്തരവ് നല്‍കുകയായിരുന്നു.
0 Comments