മണ്ണയ്ക്കനാട്, വയല, രാമപുരം സ്വാശ്രയ കര്‍ഷക സമിതികളുടെ നേതൃത്വത്തില്‍ മൈത്രി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി പ്രവര്‍ത്തനമാരംഭിച്ചു. സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എം.എല്‍.എ അദ്ധ്യഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ ജോസഫ് കമ്പനി ലോഗോയും, പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി എമ്മാനുവല്‍ ബ്രാന്‍ഡ് നെയിമും പ്രകാശനം ചെയ്തു.വി.എഫ്.പി.സി.കെ സി ഇ.ഒ വി ശിവരാമകൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി. ചെയര്‍മാന്‍ ജോര്‍ജ് കുട്ടി ജോസഫ്, ചെറിയാന്‍ ടി.ജെ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments