Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ ഊര്‍ജ്ജ സംരക്ഷണ ശില്‍പശാല നടന്നു



ഊര്‍ജ്ജകിരണ്‍ 2022-23 പദ്ധതിയുടെ ഭാഗമായി കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ ഊര്‍ജ്ജ സംരക്ഷണ ശില്‍പശാല നടന്നു. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, ചേര്‍പ്പുകള്‍ ബി.വി.എം ഹോളിക്രോസ് കോളേജ്,  ഹോപ്‌സ് സെന്റര്‍ ഫോര്‍ എന്‍വിയോണ്‍മെന്റ് ഡെവലപ്‌മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഊര്‍ജ്ജ സംരക്ഷണ ശില്‍പശാല സംഘടിപ്പിച്ചത്. പരിപാടിയില്‍ ജീവിതശൈലിയും, ഊര്‍ജ്ജ കാര്യശേഷിയും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു.  വരും തലമുറയ്ക്ക് ഊര്‍ജ്ജ സംരക്ഷണത്തിന് സന്ദേശം പകരുകയാണ് ഊര്‍ജ്ജ കിരണ്‍ പദ്ധതിയുടെ ലക്ഷ്യം. കിടങ്ങൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്പശാല കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് സീനിയര്‍ ചെയര്‍പേഴ്‌സണ്‍ മോളി ദേവരാജന്‍ അധ്യക്ഷത വഹിച്ചു. ചേര്‍പ്പുങ്കല്‍ ബി.വി.എം കോളേജ് പ്രിന്‍സിപ്പല്‍ റവ.ഡോ.ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. സിസ്റ്റര്‍ ബിന്‍സി അറയ്ക്കല്‍, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മാളിയേക്കല്‍, ജിബിന്‍ ജോണ്‍, ശ്രീലക്ഷ്മി കെ ആല്‍ബിന്‍ എന്നിവര്‍ പ്രസംഗിച്ചു.  റിസോഴ്‌സ് പേഴ്‌സണ്‍ സജോ ജോയ് ക്ലാസ് നയിച്ചു.




Post a Comment

0 Comments