Breaking...

9/recent/ticker-posts

Header Ads Widget

മെഗാ രക്തദാന ക്യാമ്പും, ബോധവത്കരണ ക്ലാസ്സും നടത്തി



ദേശീയ യുവജന ദിനാചരണത്തോടനുബന്ധിച്ച് മെഗാ രക്തദാന ക്യാമ്പും, ബോധവത്കരണ ക്ലാസ്സും നടത്തി. ലയണ്‍സ് ക്ലബ് ഓഫ് പ്രവിത്താനവും പാലാ സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കേറ്ററിംഗ് ടെക്‌നോളജി എന്‍.എസ്.എസ് യൂണിറ്റും പാലാ ബ്ലഡ് ഫോറവും  സംയുക്തമായി ബോധവത്കരണ ക്ലാസ്സും മെഗാ രക്തദാന ക്യാമ്പും നടത്തി. 118 ാമത് തവണ രക്തം ദാനം ചെയ്തു കൊണ്ട് പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യുവജന ദിന സമ്മേളനം തോമസ് ചാഴികാടന്‍ എം.പി ഉദ്ഘാടനം ചെയ്തു. വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ജോസഫ് മലേപ്പറമ്പില്‍ അധ്യക്ഷനായിരുന്നു.  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വാളിപ്ലാക്കല്‍, നിര്‍മ്മല ജിമ്മി, ഡയറക്ടര്‍ ഫാദര്‍ ജോസഫ് വാട്ടപ്പള്ളില്‍, പ്രിന്‍സിപ്പാള്‍ ഡോ.ഷെറി കൃര്യന്‍, ലയണ്‍സ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ റ്റില്‍വിന്‍ സാബു, പ്രവിത്താനം ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി റിജ അരീക്കാട്ട്, സെബാസ്റ്റ്യന്‍ തെക്കേക്കരോട്ട്, ജോര്‍ജ് കുന്നുംപുറം, മാത്യു തറേപ്പേല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. രക്തദാന ക്യാമ്പില്‍ 50 ലധികം പേര്‍ രക്തം ദാനം  ചെയ്തു.




Post a Comment

0 Comments