കിഴതടിയൂര്‍ ബൈപാസ് റോഡില്‍ കാറും, സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചു. ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ കൊല്ലപ്പള്ളി സ്വദേശി ഡേവിസിനെ തലയ്ക്ക് പരിക്കേറ്റ നിലയില്‍ ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ് രക്തം വാര്‍ന്ന് ഏറെ നേരം റോഡില്‍ കിടന്ന സ്‌കൂട്ടര്‍ യാത്രികനെ രക്ഷിക്കാന്‍ ആരും മുന്നോട്ടു വന്നില്ല. റോഡിന്റെ മറുഭാഗത്തുകൂടി കടന്നു പോയ പാലാ ബ്ലഡ് ഫോറം കണ്‍വീനര്‍ ഷിബു തെക്കേമറ്റമാണ് ഓടിയെത്തി പരിക്കേറ്റ യുവാവിനെ തന്റെ കാറില്‍ കയറ്റി ജനറല്‍ ആശുപത്രിയിലെത്തിച്ചത്.
0 Comments