മീനച്ചിലാറിന്റെ തീരത്ത് പേരൂര്‍ കിണറ്റിന്‍ മൂട് തൂക്കുപാലത്തിനു സമീപം ആറ്റു തീരത്തെ മണ്ണും ചെളിയും നീക്കാനുളള നടപടി രണ്ടാം ദിവസവും പ്രദേശവാസികളും നദി സംരക്ഷണ സമിതി പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. പ്രളയകാലത്ത് വെള്ളപ്പൊക്കമൊഴിവാക്കാനാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ശാസ്ത്രീയ പഠനമില്ലാതെ മണ്ണ് നീക്കം ചെയ്യുന്നത് തീരമിടിച്ചിലിനും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ആദ്യദിവസം ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കാനുള്ള ശ്രമം പ്രദേശവാസികള്‍ തടഞ്ഞിരുന്നു. എന്നാല്‍ ആറ്റുതീരത്തെ മരങ്ങള്‍ വെട്ടി നീക്കുവാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ജെസിബി അടക്കമുള്ള സംവിധാനവുമായി മണ്ണും, ചെളിയും നീക്കുവാന്‍ എത്തിയിരുന്നുവെങ്കിലും ഉത്തരവാദിത്തപ്പെട്ടവര്‍ സ്ഥലത്തില്ലായിരുന്നു. പിന്നീട് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് എന്‍ജിനീയര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു.
0 Comments