Breaking...

9/recent/ticker-posts

Header Ads Widget

കുട്ടികള്‍ക്കുള്ള സൗജന്യ കണ്ണട വിതരണം നടത്തി.



റോട്ടറി ക്ലബ് പെരുവയുടെ 'അമൃതം' പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്കുള്ള  സൗജന്യ കണ്ണട വിതരണം കീഴൂര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അഡ്വക്കേറ്റ് മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ഷാജി ജോസഫ് പാറേപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ജയമോള്‍ ജോര്‍ജ്, ഡോ. ബിനു സി നായര്‍ പുളിക്കല്‍, സെക്രട്ടറി മനോജ് കുമാര്‍ തുരുത്തേല്‍, ഒപ്‌ടോമെട്രിസ്റ്റ്  രഞ്ജു സാജന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ മിനി ജോസഫ്,  വൈസ് പ്രിന്‍സിപ്പല്‍ ലൂക്കോസ് പി ജി എന്നിവര്‍ പ്രസംഗിച്ചു.  അനീഷ് വരീക്കല്‍, ബേബി ചാലപ്പുറം, ഐ സി പൗലോസ്, ജോസ് പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.  മുളക്കുളം പഞ്ചായത്തിലെ 12 സ്‌കൂളുകളില്‍, 3000 ത്തില്‍ പരം കുട്ടികളുടെ കാഴ്ച പരിശോധന നടത്തി അവര്‍ക്ക് ആവശ്യമായ കണ്ണടകള്‍ റോട്ടറി സൗജന്യമായി വിതരണം നടത്തി.




Post a Comment

0 Comments