ലയണ്‍സ് ക്ലബ് ഓഫ് രാമപുരത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കാരുണ്യ സ്പര്‍ശം 2023 ന്റെ ഭാഗമായി അശരണരായ രണ്ട് ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നു. പത്ത് ഡയാലിസിസ് രോഗികള്‍ക്ക് ചികിത്സാ സഹായവും, നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായവും നല്‍കും. 25 വര്‍ഷക്കാലങ്ങളായി രാമപുരത്തും പരിസര പ്രദേശങ്ങളിലും നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് ലയണ്‍സ് ക്ലബ് ഓഫ് രാമപുരം നടത്തിക്കൊണ്ടിരിക്കുന്നത്. സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധന സമാഹരണത്തിനായി 2023 ജനുവരി 25 ന് രാമപുരം മൈക്കിള്‍ പ്ലാസ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് ഡ്രീംസ് അവാര്‍ഡ് നൈറ്റ് 2023 എന്ന പേരില്‍ സിനിമ-സീരിയല്‍ താരങ്ങളെ അണി നിരത്തി അവാര്‍ഡ് നിശ സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സന്തോഷ് കമ്പകത്തുങ്കല്‍, സെക്രട്ടറി ജോര്‍ജ് കുരിശുംമൂട്ടില്‍, ദീപു സുരേന്ദ്രന്‍, അനില്‍കുമാര്‍ കെ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments