കുടക്കച്ചിറ കൈരളീ വിജ്ഞാന കേന്ദ്രം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സാമൂഹിക-സാഹിത്യ രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ കരൂര്‍ പഞ്ചായത്തിലെ പ്രതിഭകളെ ആദരിച്ചു. ലൈബ്രറി ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എം.എല്‍.എ മാണി സി കാപ്പന്‍ പ്രതിഭകള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. ഡേവിഡ് ലൂക്കോസ് കൊല്ലാനിക്കല്‍, ജോര്‍ജ് പുളിങ്കാട്, സഖറിയാസ് വലവൂര്‍, ആര്‍ കെ വള്ളിച്ചിറ, അന്തിനാട് ജോസ്, തോമസ് വാക്കപറമ്പന്‍, അനഘ ജെ കോലത്ത്, എ എസ് കുഴികുളം, ലൈസാമ്മ തോമസ്, കെ ആര്‍ രഘു കുടക്കച്ചിറ, അഡ്വ ബെന്നി കുര്യന്‍ കോയികാട്ടില്‍ എന്നിവരെയാണ് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചത്. സമ്മേളനത്തില്‍ മീഡിയ പ്രമോട്ടര്‍ റവ. ഡോ. ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു കൈരളി വിജ്ഞാന കേന്ദ്രത്തിന്റെ നവീകരിച്ച റീഡിംഗ് റൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയ് ഫ്രാന്‍സിസ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ മെമ്പര്‍ ജോണ്‍സണ്‍ പുളിക്കീല്‍, പഞ്ചായത്ത് മെമ്പര്‍മാരായ സാജു വെട്ടത്തോട്ട്, സീന ജോണ്‍, വിമുക്തി ക്ലബ് പ്രസിഡന്റ് ആന്റണി മാത്യൂസ് വെള്ളാമ്പേല്‍, ആണ്ടൂര്‍ വായനശാല പ്രസിഡന്റ് എ.എസ് ചന്ദ്രമോഹന്‍, പാലാ സഹൃദയ സമിതി സെക്രട്ടറി .പി.എസ്. മധുസൂദനന്‍, ഡോ. ജിസ് സെബാസ്റ്റന്‍ കുമ്പളത്ത് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
0 Comments