കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ ജനങ്ങളുടെ മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നതില്‍ ആംആദ്മി പാര്‍ട്ടി പ്രതിഷേധം രേഖപ്പെടുത്തി. പാട്ടിയുടെ നേതൃത്വത്തില്‍ മരങ്ങാട്ടുപിള്ളിയില്‍ പ്രതിഷേധ റാലിയും പ്രതിഷേധ യോഗവും നടന്നു. വടക്കേക്കവലയില്‍ നിന്നും ആരംഭിച്ച റാലിയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കുചേര്‍ന്നു. ആപ് ഭാരവാഹികളായ ടോം സി ആന്റണി, ജോയി തോമസ്, വിനോദ് കെ ജോസ്, സുരേന്ദ്രന്‍, പോള്‍ ജോസഫ്, ജേക്കബ് സി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments