Breaking...

9/recent/ticker-posts

Header Ads Widget

ആണ്ടൂര്‍ ദേശീയ വായനശാല ഏര്‍പ്പെടുത്തിയ പുരസ്‌കാരം ശ്രീപൗര്‍ണ്ണമി ജി. നമ്പൂതിരി ഏറ്റുവാങ്ങി



ആണ്ടൂര്‍ ദേശീയ  വായനശാല  പുസ്തകവായന  പ്രോല്‍സാഹിപ്പിക്കുന്നതിനുവേണ്ടി കഴിഞ്ഞ വര്‍ഷം  ഏര്‍പ്പെടുത്തിയ പുരസ്‌കാരം  ശ്രീപൗര്‍ണ്ണമി  ജി. നമ്പൂതിരി ഏറ്റുവാങ്ങി.  ലൈബ്രറി പ്രസിഡന്റ് എ.എസ്.ചന്ദ്രമോഹനന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ അവാര്‍ഡ് സമ്മാനിച്ചു. വായനശാലയുടെ പ്രാരംഭ പ്രവര്‍ത്തകനും ലൈബ്രേറിയനും വായനശാല കെട്ടിടത്തിന് സ്ഥലം സംഭാവന ചെയ്ത ആളുമായ പറഞ്ചിക്കാട്ട് ഇല്ലത്ത് ടി.എന്‍ നാരായണന്‍ ഇളയതിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി അദ്ദേഹത്തിന്റെ മുപ്പതാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കാഷ് അവാര്‍ഡാണ് ശ്രീപൗര്‍ണ്ണമി കരസ്ഥമാക്കിയത്. ലൈബ്രറിയില്‍ നിന്ന് മാസത്തില്‍ ഒരു പുസ്തകം എന്ന ക്രമത്തില്‍ ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍   ലൈബ്രറിയില്‍ നിന്ന് മാസത്തില്‍ ഒരു പുസ്തകം എന്ന ക്രമത്തില്‍ ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ എണ്‍പതോളം കുറിപ്പുകള്‍ തയ്യാറാക്കിയാണ് ശ്രീപൗര്‍ണ്ണമി ഒന്നാം സ്ഥാനം നേടിയത്.  അവാര്‍ഡ് വിതരണ  യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ഉഷാ രാജു, കാഞ്ഞിരപ്പിള്ളി തഹസീല്‍ദാര്‍ ടി.എന്‍. ഗോപകുമാര്‍,  ഡോ.ഹരിശര്‍മ്മ, ലൈബ്രറി സെക്രട്ടറി വി. സുധാമണി ലൈബ്രേറിയന്‍ സ്മിതാ ശ്യാം, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സീസ്, വാര്‍ഡ് മെമ്പര്‍ ഉഷാ രാജു, കാഞ്ഞിരപ്പിള്ളി തഹസീല്‍ദാര്‍ ടി.എന്‍. ഗോപകുമാര്‍,  ഡോ.ഹരിശര്‍മ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments