മുട്ടുചിറ അല്‍ഫോന്‍സാ സ്‌നേഹതീരം നവീകരിച്ച മന്ദിരത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം തിങ്കളാഴ്ച രാവിലെ 9 മണിക്ക് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോന പള്ളി വികാരി അബ്രഹാം കൊല്ലിത്താനത്ത് മലയില്‍ നിര്‍വഹിക്കും. സുമനസ്സുകളും ട്രസ്റ്റ് അംഗങ്ങളും ചേര്‍ന്നാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 2005ല്‍ വൃദ്ധസദനമായി തുടക്കം കുറിച്ച പ്രസ്ഥാനം 2016 ല്‍ കിഡ്‌നി റിലീഫ് ഫണ്ട് ആയി മാറുകയായിരുന്നു. ഇതുവഴി നിര്‍ധനരായ 140 കിഡ്‌നി രോഗികള്‍ക്ക് 77 മാസക്കാലം കൊണ്ട് ഒരു കോടിയോളം രൂപ ചികിത്സയ്ക്കായി നല്‍കാന്‍ കഴിഞ്ഞതായി ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സുമനസ്സുകളുടെ കൂടുതല്‍ സഹായം ലഭിച്ചാല്‍ കൂടുതല്‍ നിര്‍ധന രോഗികള്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അല്‍ഫോന്‍സാ സ്‌നേഹതീരം ട്രസ്റ്റ് ഭാരവാഹികളായ പി. ജെ. ജോസഫ്, ബിനോയ് അഗസ്റ്റിന്‍, സണ്ണി എമ്മാനുവല്‍, കെ ജെ തോമസ് എന്നിവര്‍ പങ്കെടുത്തു
0 Comments