Breaking...

9/recent/ticker-posts

Header Ads Widget

ആരോഗ്യോല്‍സവത്തിന് തുടക്കമായി



മാഞ്ഞൂര്‍ പഞ്ചായത്തിലെ ഓമല്ലൂരില്‍ 100 ദിനം നീണ്ടുനില്‍ക്കുന്ന ആരോഗ്യോല്‍സവത്തിന് തുടക്കമായി.  ഓമല്ലൂര്‍ സബ് സെന്ററില്‍ നടന്ന ജനകീയ ആരോഗ്യ കൂട്ടായ്മ മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റിയന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ജയ്‌നി തോമസ് , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ചാക്കോ മത്തായി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആന്‍സി മാത്യു, മെമ്പര്‍മാരായ ലിസി ജോസ് , പ്രത്യുഷ സുര എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഡപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ജയിംസ് സി.ജെ, മെഡിക്കല്‍ ഓഫീസര്‍ ഡോ. സുഷാന്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ , പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഷീലാകുമാരി , സിവില്‍ പോലീസ് ഓഫീസര്‍ പ്രവീണ്‍, ജെ.എച്ച്.ഐ. ഷിബുമോന്‍ ജെ.പി.എച്ച്.എന്‍ അനുശ്രീ എം.എല്‍.എസ്.പി. നേഴ്‌സ് ധന്യ എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി. ബാലോത്സവം, കൗമാരോത്സവം, യുവജനോത്സവം, വനിതോത്സവം, വയോജനോത്സവം, ഭിന്നശേഷിക്കാര്‍ക്കായി വര്‍ണ്ണോത്സവം, കിടപ്പിലായവര്‍ക്കായി  സാന്ത്വനോത്സവം എന്നിങ്ങനെ 7 മേഖലകളിലായാണ് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.





Post a Comment

0 Comments