രാമപുരം സര്‍ക്കാര്‍ ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പുതിയ ബഹുനില കെട്ടിടം പണിതീര്‍ന്ന് ഉദ്ഘാടന മഹാമഹം നടത്തി പൊതുജനത്തെ വിഡ്ഡികളാക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരും വിവിധ വകുപ്പുകളും സ്വീകരിക്കുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ അഭിപ്രായപ്പെട്ടു. ബി.ജെ.പി രാമപുരം പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണയില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ദീപു. സി.ജി , മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, അഡ്വ. ജി. അനീഷ്, മുരളീധരന്‍ നീലൂര്‍, ജയന്‍ കരുണാകരന്‍, മനോജ് ബി തടത്തില്‍, കവിതാ മനോജ്, രജി ജയന്‍, സുശീല, ശുഭ സുന്ദര്‍ രാജ്, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments