സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വാഹന അപകടങ്ങള്‍ ഒഴിവാക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുന്നു. തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഗതാഗത മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹന വകുപ്പ്, റോഡ് സുരക്ഷാ വിഭാഗം പ്രതിനിധികളും ബസ് ഉടമാ പ്രതിനിധികളും പങ്കെടുത്തു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.
0 Comments