Breaking...

9/recent/ticker-posts

Header Ads Widget

ന്യൂറോസര്‍ജറി ഡോക്ടര്‍മാര്‍ക്കായി പ്രവൃത്തിപരിചയ ക്ലാസ് സംഘടിപ്പിച്ചു



ന്യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയും കോട്ടയം മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വിഭാഗവും അനാ റ്റമി വിഭാഗവും സംയുക്തമായി സോണല്‍ ഹാന്‍സ് ഓണ്‍ സ്‌പൈന്‍ 23 എന്ന പേരില്‍ ന്യൂറോസര്‍ജറി ഡോക്ടര്‍മാര്‍ക്കായി പ്രവൃത്തിപരിചയ ക്ലാസ് സംഘടിപ്പിച്ചു. കേരളത്തിന്റെ അകത്തും പുറത്തു നിന്നുമായി 20 ഓളം വിദഗ്ദ ഡോക്ടര്‍മാര്‍ പങ്കെടുത്തു.  മെഡിസിന്‍ വിഭാഗം ഹാളില്‍ ആരംഭിച്ച ക്ലാസ് കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ എസ് ശങ്കര്‍ ഉദ്ഘാടനം ചെയതു. ഡോ സഞ്ജയ് ബിഹാരി മുഖ്യ പ്രഭാഷണം നടത്തി. ഡോ ആന്‍ ജോര്‍ജ്ജ്, ഡോ റ്റി ആര്‍ രാധ, കോട്ടയം മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ പി കെ ബാലകൃഷ്ണന്‍, ചീഫ് കോഡിനേറ്റര്‍ ഡോ വിനു വി ഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments