കടുത്തുരുത്തി തിരുവായാംകുടി മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. 14-ന് രാത്രി എട്ടിന് നടക്കുന്ന കൊടിയേറ്റ് കര്‍മ്മത്തിന് തന്ത്രിമുഖ്യന്‍ പുലിയന്നൂര്‍ നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് 8.30-ന് നൃത്തനൃത്യങ്ങള്‍, 10.30-ന് ക്ലാസിക്കല്‍ ഡാന്‍സ് എന്നിവ നടക്കും. ക്ഷേത്ര കലകള്‍ക്കും ക്ഷേത്ര ആചാരങ്ങള്‍ക്കും പ്രാമുഖ്യം നല്‍കിയാണ് തിരുവുത്സവം ആഘോഷങ്ങള്‍ നടക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുവുത്സവം ആറാട്ടോടുകൂടി 19-ന് സമാപിക്കും. പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ആയാംകുടി വാസുദേവന്‍, മാനേജര്‍ നാരായണന്‍ നമ്പൂതിരി ഏറ്റിക്കട ഇല്ലം, സെക്രട്ടറി പി.എസ്. സനല്‍കുമാര്‍, കണ്‍വീനര്‍ സജീവ് സജിഭവനം എന്നിവര്‍ പങ്കെടുത്തു.
0 Comments