ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന സന്ദേശവുമായി കുട്ടികള്‍ക്ക് യോഗ, കളരി, കരാട്ടെ പരിശീലനവുമായി കാണക്കാരി എന്‍എസ്എസ് കരയോഗം. ശാരീരിക മാനസിക ആരോഗ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിശീലന കളരിയുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. കാണക്കാരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കാണക്കാരി അരവിന്ദാക്ഷന്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ബിന്‍സി സിറിയക് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം അനില്‍കുമാര്‍, കെ. വി.പുരുഷോത്തമന്‍, പി വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ലിജോ ജോസഫ് ആണ് മുഖ്യ ട്രെയിനറും കോഡിനേറ്ററും. തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ പ്രഭാത സായാഹ്ന പരിശീലന ക്ലാസുകള്‍ നടത്തും. പരിശീലന കളരിയുടെ ഭാഗമായി ഡെമോണ്‍സ്‌ട്രേഷനും നടത്തി.
0 Comments