സ്ത്രീ സുരക്ഷക്കായി വനിതകള്‍ക്ക് സ്വയരക്ഷ-പ്രതിരോധ പരിശീലനം നല്‍കുന്നു. കാണക്കാരി എന്‍.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന ഒരുമാസം നീണ്ടു നില്‍ക്കുന്ന പ്രഭാത- സായാഹ്ന സ്വയം പ്രതിരോധ പരിശീലന പരിപാടിക്ക് തിങ്കളാഴ്ച രാവിലെ തുടക്കം കുറിക്കും. 15 വയസ്സ് മുതല്‍ 30 വയസ്സുവരെയുള്ളവര്‍ക്ക് പരിശീലന പരിപാടിയില്‍ പങ്കുചേരാം. കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് യോഗ, കളരി, കരാട്ടെ, വ്യായാമ പരിശീലനവും ഈ കേന്ദ്രത്തില്‍ നിന്നും ലഭിക്കും. സ്വയരക്ഷാ-പ്രതിരോധ പരിശീലന പരിപാടിയുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. പ്രസിഡന്റ് ബിന്‍സി സിറിയക്, വാര്‍ഡ് മെമ്പര്‍ കാണക്കാരി അരവിന്ദാക്ഷന്‍നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കു ചേര്‍ന്നു.
0 Comments