Breaking...

9/recent/ticker-posts

Header Ads Widget

കര്‍ഷകദള ഫെഡറേഷന്‍ വാര്‍ഷികവും വിവിധ കാര്‍ഷിക ഉപകരണങ്ങളുടെ വിതരണവും



കളത്തൂക്കടവ് ഇടവക കര്‍ഷകദള ഫെഡറേഷന്‍ വാര്‍ഷികവും വിവിധ കാര്‍ഷിക ഉപകരണങ്ങളുടെ വിതരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം വികാരി റവ. ഫാ. തോമസ് ബ്രാഹ്‌മണവേലിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോണ്‍ ജോര്‍ജ് നിര്‍വഹിച്ചു. P.S.W.S രൂപതാ ഡയറക്ടര്‍  റവ. ഫാ.തോമസ് കിഴക്കേല്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജെറ്റോ ജോസ്, കര്‍ഷദള ഫെഡറേഷന്‍ പ്രസിഡന്റ് സിബി മാത്യു പ്ലാത്തോട്ടം, P.S.W.S റീജിയണല്‍ കോഡിനേറ്റര്‍ സിബി കണിയാംപടി, വാര്‍ഡ് മെമ്പര്‍ ജോമി ബെന്നി കൊച്ചെട്ടന്നില്‍, കര്‍ഷകദള ഫെഡറേഷന്‍ സെക്രട്ടറി ജോബി കുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന കര്‍ഷകദള അംഗങ്ങളെ ആദരിക്കുകയും പതിനേഴ്‌ലക്ഷം രൂപയുടെ കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.




Post a Comment

0 Comments