രാഷ്ട്രത്തിനു വേണ്ടി ജീവിതം പോലും ഹോമിയ്ക്കുവാന്‍ തയ്യാറായി നില്‍ക്കുന്ന പട്ടാളക്കാര്‍ മതാതീത ചിന്തകള്‍ക്ക് ഉടമകളാണെന്ന് കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് സംസ്ഥാന പ്രസിഡണ്ട് കെ.ആര്‍ ഗോപിനാഥന്‍ നായര്‍ പറഞ്ഞു. അച്ചടക്കത്തോടെ സേവനമനുഷ്ഠിച്ച ജവാന്മാര്‍ വിരമിച്ചാല്‍ പോലും നിയമം കയ്യിലെടുക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് കുറവിലങ്ങാട് യൂണിറ്റിന്റെ 19-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എക്‌സ് സര്‍വീസ് ലീഗ് സംസ്ഥാന പ്രസിഡന്റ് ഗോപിനാഥന്‍ നായര്‍. കുറവിലങ്ങാട് വിമുക്തഭടന്‍ ഭവനില്‍ നടന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡണ്ട് ഹോണററി ക്യാപ്റ്റന്‍ ഡി.ജെ നോബര്‍ട്ട് അധ്യക്ഷനായിരുന്നു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമം ബ്രിഗേഡിയര്‍ എം.ഡി. ചാക്കോ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എക്‌സ് സര്‍വീസ് ലീഗ് കോട്ടയം ജില്ലാ പ്രസിഡണ്ട് അഡ്വ ചാക്കോ മുഖ്യപ്രഭാഷണം നടത്തി. ഹോണററി ക്യാപ്റ്റന്‍ ജി.എന്‍ കൃഷ്ണമൂര്‍ത്തി സന്ദേശം നല്‍കി. സംഘടന ഭാരവാഹികളായ ടി.സി. ജോര്‍ജ്, എം.യു. അഗസ്റ്റിന്‍, പി.എസ് പ്രസന്നന്‍, ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യ സജികുമാര്‍, എം.ജി സുകുമാരന്‍ നായര്‍, പി.എം ജോസഫ്, പി.സി തോമസ്, ടി.സി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കോളര്‍ഷിപ്പ് വിതരണം മഹിളാ വിങ്ങ് പ്രസിഡണ്ട് ഇന്ദിരാ ജയ നായര്‍, ജെസ്സി ജോര്‍ജ് ലീഗ് ഭാരവാഹികളായ എ.എന്‍ മോഹനന്‍ നായര്‍, കെ.ആര്‍ അജിത് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
0 Comments