മാഞ്ഞൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. വട്ടപ്പറമ്പില്‍ പുഷ്‌കരന്റെ വീടിന് സമീപമുള്ള കിണറാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ ഇടിഞ്ഞു താഴ്ന്നത്. വെള്ളിയാഴ്ച രാത്രി വീടിന് സമീപം ശബ്ദം കേട്ടെങ്കിലും ഒന്നും കണ്ടിരുന്നില്ല. ശനിയാഴ്ച രാവിലെയാണ് കിണറ്റില്‍ റിങ്ങുകള്‍ ഇടിഞ്ഞു താഴ്ന്ന നിലയില്‍ കണ്ടെത്തിയത്. 13 റിങ്ങുകള്‍ ഇറക്കിയ കിണറിന്റെ 12 റിങ്ങുകളും താഴ്ന്നു പോയി. വെള്ളം നിറം മാറിയ നിലയിലായിരുന്നു. വാര്‍ഡ് മെമ്പര്‍ പ്രത്യക്ഷ സുര അടക്കമുള്ള ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും സംഭവസ്ഥലത്ത് സന്ദര്‍ശനം നടത്തി. ഓട്ടോറിക്ഷ തൊഴിലാളിയായ പുഷ്‌കരനും സമീപ കുടുംബങ്ങളിലെ വീട്ടുകാരും ഇപ്പോള്‍ സമീപത്തെ മറ്റൊരു വീട്ടില്‍ നിന്നുമാണ് വെള്ളം എത്തിക്കുന്നത്.
0 Comments