എം.ജി സര്‍വകലാശാല എം.എസ്.സി മാത്തമാറ്റിക്സ് പരീക്ഷയ്ക്ക് ഒന്നാം റാങ്ക് ദേവമാതാ കോളേജിന്. കോളേജിലെ എസ്. ശ്രീലക്ഷ്മിയാണ് ഒന്നാം റാങ്ക് നേടിയത്. 4.99 സി.ജി.പി.എ നേടിയാണ് ശ്രീലക്ഷ്മിയുടെ വിജയം.തലയോലപ്പറമ്പ് കൃഷ്ണശ്രീയിലെ എം.ജി ശ്രീകുമാറിന്റെയും വി ശ്രീജയുടെയും മകളാണ് ശ്രീലക്ഷ്മി. 2020 ല്‍ ബി.എസ്.സി മാത്തമാറ്റിക്സില്‍ 7,8,9 റാങ്കുകള്‍ ദേവമാതായ്ക്കു സ്വന്തമായപ്പോള്‍ അതില്‍ 7-ാം റാങ്ക് ശ്രീലക്ഷ്മിയുടേതായിരുന്നു എന്നതും ശ്രദ്ധേയമാണ്. 2021ല്‍ ബി.എസ്.സി മാത്തമാറ്റിക്സില്‍ പത്തില്‍ അഞ്ച് റാങ്കുകളും, ഒപ്പം ഒന്നാം റാങ്കും ദേവമാതാ സ്വന്തമാക്കി. റാങ്ക് ജേതാവിനെ പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളംമാക്കല്‍, ബര്‍സാര്‍ ഫാ. ജേക്കബ് പണ്ടാരപ്പറമ്പില്‍, വകുപ്പ് മേധാവി അസി. പ്രഫ. ജ്യോതി തോമസ്, അധ്യാപകര്‍ എന്നിവര്‍ അഭിനന്ദിച്ചു.
0 Comments