മലയാളം ഐക്യവേദി-വിദ്യാര്‍ത്ഥി മലയാള വേദി എന്നിവയുടെ പന്ത്രണ്ടാമത് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഡോക്ടര്‍ സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്തു. ഭാഷയുടെ അന്യവല്‍ക്കരണം സംസ്‌കാരത്തെ നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭാഷയുടെ വൈവിദ്ധ്യം നിലനിര്‍ത്തി അതിലൂടെ നമ്മുടെ അനുഭവചരിത്രത്തെ തിരിച്ചു പിടിക്കുകയാണ് മലയാള ഐക്യവേദിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന സമ്മേളന സമ്മേളനത്തില്‍ എസ്. രുപിമ അധ്യക്ഷയായിരുന്നു.ഡോ. പി. പവിത്രന്‍, എ. കെ. അര്‍ച്ചന, സാബു മാത്യു, അന്‍വര്‍ അലി, എസ്. ആര്‍. അഭിരാമി, കെ. ഹരികുമാര്‍, സി. അരവിന്ദന്‍, ടോം മാത്യു, വി. അക്ഷര എന്നിവര്‍ പ്രസംഗിച്ചു.
0 Comments