ഏറ്റുമാനൂര്‍ പാലാ റോഡില്‍ മങ്കര സമീപം മങ്കരത്തോട്ടിലെ കക്കൂസ് മാലിന്യം ഒഴിവാക്കുവാന്‍ നടപടി ആരംഭിച്ചു. കക്കൂസ് മാലിന്യം നിറഞ്ഞ മംഗര തോട് ഏറ്റുമാനൂര്‍ നഗരസഭ ശുചീകരണ തൊഴിലാളികള്‍ വൃത്തിയാക്കി. കഴിഞ്ഞ 5 വര്‍ഷത്തിലധികമായി സ്ഥിരമായി രാത്രികാലങ്ങളില്‍ മങ്കര തോട്ടില്‍ ടാങ്കര്‍ ലോറികളില്‍ എത്തിച്ചു കക്കൂസ് മാലിന്യം തള്ളിയിരുന്നു. സംഭവം വിവാദമായതോടെയാണ് നഗരസഭ താല്‍ക്കാലിക നടപടിയുമായി രംഗത്ത് വന്നത്. സാമൂഹ്യവിരുദ്ധരാണ് രാത്രിയുടെ മറവില്‍ സ്ഥിരമായി ഇവിടെ കക്കൂസ് മാലിന്യം ടാങ്കര്‍ ലോയില്‍ എത്തിച്ചു പുറംതള്ളിയിരുന്നത്.
0 Comments