കോട്ടയം മെഡിക്കല്‍ കോളജില്‍ വന്‍ തീപിടുത്തം. ക്യാന്‍സര്‍ വാര്‍ഡിനും ഡയാലിസിസിസ് വാര്‍ഡിനും സമീപം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. 12 മണിയോടെയാണ് തീ ആളിപ്പടര്‍ന്നത്. കോട്ടയത്തുനിന്നും പരിസരങ്ങളില്‍ നിന്നുമായി 10 ഓളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീയണയ്ക്കാന്‍ നടപടി സ്വീകരിച്ചു. നിര്‍മാണത്തിലിരിക്കുന്ന എട്ടു നില കെട്ടിടത്തില്‍ ജോലിയിലുണ്ടായിരുന്നവര്‍ രക്ഷപെട്ടു. വെല്‍ഡിംഗ് ഉപകരണങ്ങളടക്കമുള്ള നിര്‍മാണ സാമഗ്രികള്‍ക്ക് തീപിടിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമായതെന്ന് കരുതുന്നു. ആളപായമില്ല. തീയും പുകയും ഉയര്‍ന്നതിനെ തുടര്‍ന്ന് സമീപ വാര്‍ഡുകളിലെ രോഗികളെ ഒഴിപ്പിച്ചു.
0 Comments