സി.എസ്.ഐ.ഈസ്റ്റ് കേരള മഹായിടവക റൂബി ജൂബിലി കണ്‍വന്‍ഷനോടനുബന്ധിച്ച് മേലുകാവില്‍ സുവിശേഷ റാലി നടന്നു. മേലുകാവ് പഞ്ചായത്ത് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച സുവിശേഷ റാലി കണ്‍വന്‍ഷന്‍ നഗരിയായ ചാലമറ്റം എംഡിസഎംഎസ് ഹൈസ്‌കൂളില്‍ സമാപിച്ചു. ഒന്‍പത് സഭാ ജില്ലകളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ വിശ്വാസ റാലിയില്‍ പങ്കാളികളായി. ബിഷപ്പ് റൈറ്റ് റവ.ഡോ.വി.എസ് ഫ്രാന്‍സിസ്, റൈറ്റ് റവ.ഡോ.കെ.ജി ഡാനിയേല്‍ മഹായിടവകയിലെ വൈദികര്‍ , മിഷണറിമാര്‍, സഭാ ജനങ്ങള്‍ തുടങ്ങിയവര്‍ സുവിശേഷ റാലിയില്‍ അണിനിരന്നു. റൂബി ജൂബിലി നാളെ സമാപിക്കും. സമാപന യോഗത്തില്‍ ഓര്‍ത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസനാധിപന്‍ എച്ച്. ജി സഖറിയ മാര്‍ സേവേറിയോസ് വചന പ്രഘോഷണം നിര്‍വ്വഹിക്കും.
0 Comments