പാലാ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം ഫെബ്രുവരി 14ന് നടക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 9ന് മാണി സി കാപ്പന്‍ എംഎല്‍എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത് ജി മീനാഭവന്‍, വാര്‍ഡ് മെംബര്‍മാരായ ഷീബാറാണി, എന്‍കെ ശശികുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സ്‌കൂള്‍ ശില്‍പി ദേവദത്തിന്‍ തയാറാക്കിയ ഗാന്ധിജിയുടെ പ്രതിമ ചടങ്ങില്‍ അനാവരണം ചെയ്യും. കെഎസ്ഇബി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എക്‌സൈസ്, തുടങ്ങിയവയുടെ സ്റ്റാളുകളും പ്രദര്‍ശനത്തിലുണ്ടാവും. സാധാരണ ജനങ്ങളില്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ എന്ന ആശയം എത്തിക്കുന്നതിനും, വിദ്യാര്‍ത്ഥികളില്‍ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പ്രയോഗവത്കരണവും അനന്ത സാധ്യതകളും ജനിപ്പിക്കുന്നതിന് സഹായകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും വലിയ ടെക്‌സ്‌പോ സാങ്കേതികവിദ്യാ പ്രദര്‍ശനത്തില്‍, ജില്ലയിലെ വിവിധ ജില്ലകളില്‍ നിന്നായി ഏകദേശം 1500 വിദ്യാര്‍ത്ഥികളും മറ്റു പൊതുജനങ്ങളും പങ്കാളികളാകും. കുട്ടികളെ എത്തിക്കുന്നതിനായി വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1961 ല്‍ സ്ഥാപിതമായ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പാലാ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്‌പെഷ്യലൈസ്ഡ് ബ്രാഞ്ചുകളുള്ള ടെക്‌നിക്കല്‍ സ്‌കൂളാണ്. ടിഎച്ച്എസ് സൂപ്രണ്ട് സജീവ് ടി.എസ്, പിടിഎ പ്രസിഡന്റ് വേണു, ശ്രീകുമാര്‍ പി.എസ്, അഭിലാഷ് കെ.റ്റി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments