Breaking...

9/recent/ticker-posts

Header Ads Widget

റിവര്‍ വ്യൂ റോഡിന്റെ റീടാറിംഗ് പൂര്‍ത്തിയായി.



ഗതാഗത ഉപദേശക സമിതി യോഗം ചേര്‍ന്ന് പത്തു ദിവസത്തിനുള്ളില്‍ റിവര്‍വ്യൂ റോഡ് റീടാര്‍ ചെയ്യാന്‍ കഴിഞ്ഞിതില്‍ അതീവ സന്തോഷമുണ്ടെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോ പറഞ്ഞു. പാലാ റിവര്‍ വ്യൂ റോഡിന്റെ റീടാറിംഗ് പൂര്‍ത്തിയായി. നഗരസഭാ ചെയര്‍ പേഴ്‌സണും നഗരസഭാംഗങ്ങളും ടാറിംഗ് പൂര്‍ത്തിയാക്കിയ റോസ് സന്ദര്‍ശിച്ചു. 45 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് ടാറിംഗ്  പൂര്‍ത്തീ കരിച്ചത്. റിവര്‍വ്യൂ റോഡില്‍ ഇനി സുരക്ഷാപ്രവര്‍ത്തികള്‍ക്കൂടി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഒപ്പം ദിശാ സൂചികാ ബോര്‍ഡുകളും സ്ഥാപിക്കണം. ഇതും രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് പി.ഡബ്ല്യു.ഡി. അധികാരികളോട് ആവശ്യപ്പെട്ടിട്ടുള്ളതായി ചെയര്‍പേഴ്സണ്‍ പറഞ്ഞു. ഗതാഗത ഉപദേശക സമിതി യോഗത്തിന്റെ തീരുമാനം മന്ത്രി മുഹമ്മദ് റിയാസ്, മാണി സി. കാപ്പന്‍ എം.എല്‍.എ., തോമസ് ചാഴികാടന്‍ എം.പി. എന്നിവരെ അറിയിച്ചിരുന്നതായും റോഡുപണി എത്രയുംവേഗം പൂര്‍ത്തീകരിക്കാന്‍ ശക്തമായ ഇടപെടല്‍ ഇവര്‍ നടത്തിയതായും നഗരസഭാ ചെയര്‍പേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു. ഗതാഗത ഉപദേശക സമിതിയുടെ തീരുമാനങ്ങള്‍ യഥാസമയം മന്ത്രി, എം.പി., എം.എല്‍.എ. എന്നിവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ നേതൃത്വം നല്‍കിയ സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍കൂടിയായ അഡ്വ. ബിനു പുളിക്കക്കണ്ടത്തേയും പ്രത്യേകം അഭിനന്ദിക്കുന്നതായി ജോസിന്‍ ബിനോ പറഞ്ഞു. 45 ലക്ഷം രൂപാ മുടക്കിയാണ് റിവര്‍വ്യൂ റോഡിന്റെ ഒരു കിലോമീറ്ററോളം ദൂരം വരുന്ന ഭാഗം നവീകരിച്ചത്.  കൗണ്‍സിലര്‍മാരായ അഡ്വ. ബിനു പുളിക്കക്കണ്ടം, സന്ധ്യ വിനുകുമാര്‍ എന്നിവര്‍  സന്ദര്‍ശിച്ചു. പി.ഡബ്ല്യു.ഡി. അധികാരികളും മുനിസിപ്പല്‍ ഉദ്യോഗസ്ഥരും ചെയര്‍പേഴ്സണോടൊപ്പം ഉണ്ടായിരുന്നു.





Post a Comment

0 Comments