പാലാ ടൗണ്‍ ബസ് സ്റ്റാന്റില്‍ അപകടാവസ്ഥയിലായ വെയിറ്റിഗ് ഷെഡ് അപകടഭീഷണിയാവുന്നു. രാമപുരം ഭാഗത്തേക്കുള്ള ബസ് കാത്തുനില്‍ക്കുന്നവരുമാണ് തിയേറ്റിന്റെ ഭാഗത്തുള്ള വെയിറ്റിംഗ് ഷെഡ് ഉപയോഗിക്കുന്നത്. പൈപ്പുകള്‍ ദ്രവിച്ച് മേല്‍ക്കൂര ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന നിലയിലാണ്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ശോചനീയവസ്ഥയ്ക്ക് പരിഹാരം കാണണം മെന്നാണ് ആവശ്യമുയരുന്നത്. വേനല്‍ക്കാലത്ത് അസഹ്യമായ ചൂട് ഏല്‍ക്കാതിരിക്കാന്‍ വെയിറ്റിംഗ് ഷെഡില്‍ കയറുന്നവരും ഇപ്പോള്‍ ആശങ്കയിലാണ്.
0 Comments