പുലിയന്നൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഞായറാഴ്ച കൊടിയേറും. വൈകിട്ട് 5.45ന് ഇരട്ടതായമ്പകയെ തുടര്‍ന്ന് രാത്രി 8ന് തന്ത്രിമുഖ്യന്‍ ബ്രഹ്‌മശ്രീ മനയത്താറ്റില്ലം അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി മുണ്ടക്കൊടി ഇല്ലം ബ്രഹ്‌മശ്രീ എംവി വിഷ്ണു നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ്. ഉല്‍സവദിവസങ്ങളില്‍ രാവിലെ 10ന് ഉല്‍സവബലിയും 12.30ന് ഉല്‍സവബലി ദര്‍ശനവും നടക്കും. തിരുവരങ്ങില്‍ വൈകുന്നേരങ്ങളില്‍ വിവിധ കലാപരിപാടികളും അരങ്ങേറും. രണ്ടാം ഉല്‍സവദിവസം രാത്രി 8ന് പല്ലാവൂര്‍ ശ്രീധരന്‍മാരാരുടെ നേതൃത്വത്തില്‍ നടക്കുന്ന പഞ്ചവാദ്യവും ഞായറാഴ്ചത്തെ കൊടിയേറ്റ് ചടങ്ങുകളും സ്റ്റാര്‍വിഷന്‍ പ്ലസ് ചാനലിലും സ്റ്റാര്‍വിഷന്‍ യൂട്യൂബ് ചാനലിലും തല്‍സമയം സംപ്രേഷണം ചെയ്യും. ഫെബ്രുവരി 14ന് വൈകിട്ട് 7.30ന് മേജര്‍സെറ്റ് കഥകളി ദുര്യോധനവധം അരങ്ങേറും. മഹാശിവരാത്രി , പള്ളിവേട്ട ദിനമായ 18ന് ഐരാവതസമന്‍ ഈരാറ്റുപേട്ട അയ്യപ്പന്‍ തിടമ്പേറ്റും. കടപ്പാട്ടൂര്‍ ക്ഷേത്രാങ്കണത്തില്‍ നിന്നും പുറപ്പെടുന്ന കാവടിഘോഷയാത്ര പതിനൊന്നരയോടെ ക്ഷേത്രത്തിലെത്തും. എട്ടാം ഉല്‍സവദിനത്തില്‍ വൈകിട്ട് 5ന് ആറാട്ട് പുറപ്പാടിന് പദ്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ ആറാട്ട് പുറപ്പാട് മേളമൊരുക്കും.
0 Comments